അടിയന്തിരാവസ്ഥ 45-ാം ദിവസം; പിന്‍വലിക്കാന്‍ മാലിദ്വീപിനു മേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം

MALDIVES

വാഷിങ്ണ്‍: മാലിദ്വീപില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന അടിയന്തിരാവസ്ഥ പിന്‍വലിക്കാന്‍ മാലിദ്വീപിന് മേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം. അമേരിക്കയുടെ വിദേശകാര്യ വകുപ്പ് ഇക്കാര്യം മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനുമായി സംസാരിച്ചു.

മാലിദ്വീപ് മുന്‍ വിദേശകാര്യ മന്ത്രി അഹമ്മദ് നസീം അമേരിക്കന്‍ വിദേശകാര്യ പ്രതിനിധികളുമായി മാര്‍ച്ച് 15 ന് വാഷിങ്ടണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്ല യമീനുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തിപ്പെടുത്തിയത്.
ഫെബ്രുവരി അഞ്ചിനാണ് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 30 ദിവസത്തേക്ക് നീട്ടുകയായിരുന്നു.

രാജ്യാന്തര രംഗത്ത് പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ് എന്ന സംഘടന മാലിദ്വീപ് സര്‍ക്കാരിനോട് തടവില്‍ വച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ ആഭിമുഖ്യമുളള രാജ ടിവിയിലെ മാധ്യമപ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്നത്.

Top