റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു. 26 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. റണ്‍വേയില്‍നിന്ന് 500 മീറ്റര്‍ അകലെ വിമാനത്തിനു തീപിടിക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ റഷ്യ അന്വേഷണം പ്രഖ്യാപിച്ചു.

2015ല്‍ സിറിയയില്‍ വിമതര്‍ക്കെതിരേ റഷ്യ വ്യോമാക്രമണം ആരംഭിച്ചശേഷം നിരവധി റഷ്യന്‍ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുകയോ വിമതര്‍ വെടിവച്ചിടുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഷ്യന്‍ സുഖോയ് വിമാനം ഹ്മെയ്മില്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.

Top