സാങ്കേതിക തകരാര്‍ ; റഷ്യന്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി

russianflight

ന്യൂഡല്‍ഹി: സാങ്കേതിക തകരാര്‍ കാരണം 344 യാത്രക്കാരുമായി വന്ന റഷ്യന്‍ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി.

വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിയറ്റ്‌നാമിലെ ഫു ക്വോക് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണ് നിലത്തിറക്കിയതെന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം പത്രക്കുറിപ്പില്‍ അറിയിച്ചു.

Top