ആര്‍.എസ്.എസ് നേതാവും കുടുംബവും സംഘപരിവാറില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക്

cpm-bjp

കണ്ണൂര്‍ : കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവും കുടുംബവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് രാജി വച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു.

സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ കേരള ഘടകമായ കേരള കായിക വേദിയുടെ സംസ്ഥാന സമിതി അംഗമായ രാജഗോപാലും കുടുംബവുമാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.

രാജഗോപാലിന്റെ ഭാര്യ സീമ രാജഗോപാല്‍ മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമാണ്.

Top