RSS chief Mohan Bhagwat will make good President: Sanjay Raut

മുംബൈ: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്.

രാഷ്ട്രപതി എന്നത് രാജ്യത്തെ ഏറ്റവും വലിയ പദവിയാണ്. കറകളഞ്ഞ വ്യക്തിത്വമുള്ള ഒരാളെ മാത്രമേ ആ സ്ഥാനത്തേക്ക് പരിഗണിക്കാന് കഴിയൂ. അതിനാല്‍ മോഹന്‍ ഭാഗവതിന്റെ പേര് ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

നരേന്ദ്രമോദിയുടെ രൂപത്തില്‍ ഒരു ഹിന്ദുത്വവാദിയായ നേതാവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായുണ്ട്. മറ്റൊരു ഹിന്ദു നേതാവായ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കാന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നു സഞ്ജയ് റാവത്ത് പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുക്കേണ്ടത് ഉദ്ധവ് താക്കറെ ആണെന്നും റൗത് റാവത്ത് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത വിരുന്നില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയിലും നല്ല ഭക്ഷണം കിട്ടുമെന്നായിരുന്നു റാവതിന്റെ പ്രതികരണം.

തങ്ങള്‍ക്ക് അത്തരത്തലുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ ലഭിച്ചില്ലെന്നും അത്തരത്തിലുണ്ടായാല്‍ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു.

Top