സോഷ്യല്‍ മീഡിയ പിടിക്കാന്‍ ആര്‍എസ്എസ്, ‘ഭാരത് നീതി’യുടെ പോരാളികള്‍ രംഗത്ത്. . . !

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ പോരാളികളെ ഇറക്കി മേധാവിത്വം നേടാന്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഭാരത് നീതി രംഗത്ത്.

നവംബറില്‍ വാരണാസിയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ മോധാവിത്വത്തിനുള്ള കരുക്കള്‍ നീക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്കും ഇസ്ലാമിക ഗ്രൂപ്പുകളും സ്വാധീനം നേടുന്നത് തടയാനാണ് ഭാരത് നീതിയെ ഇറക്കി ആര്‍.എസ്.എസ് നേതൃത്വം കര്‍മ്മ പദ്ധതി ഒരുക്കുന്നത്.

ട്വിറ്റര്‍, വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാനും എതിരായുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് പ്രത്യേക സൈബര്‍ സേനയെ രംഗത്തിറക്കുന്നത്.

പ്രമുഖ കോളമിസ്റ്റും ഹിന്ദുത്വ നിലപാടുള്ള മുരളീധര്‍ റാവു, സദ്ഗുരു, ജഗ്ഗി വാസുദേവ്, പതജ്ഞലിയില്‍ ബാബാ രാംദേവിന്റെ വലംകൈയ്യായ ആചാര്യ ബാലകൃഷ്ണ, കോളമിസ്റ്റ് അദവിത കല അടക്കമുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്.

Top