rss attack-sfi-activists-in-thrissur-kerala-varma-college

തൃശൂര്‍ : തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജില്‍ പുറത്തുനിന്നെത്തിയ ആര്‍എസ്എസ് അക്രമി സംഘം വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

എബിവിപി പൂര്‍വ്വ വിദ്യാര്‍ഥികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വിരുദ്ധ സംഗമം എന്ന പേരില്‍ സംഘടിച്ച് എത്തിയവരാണ് കോളേജില്‍ ആക്രമണം നടത്തിയത്.

കോളേജ് ഗേറ്റിനു മുന്നില്‍വെച്ച് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു. തുടര്‍ന്ന് ക്യാമ്പസിലേക്ക് കയറിയ അക്രമികള്‍ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top