മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍ആര്‍എസ്

ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് വിമര്‍ശനവുമായി ആര്‍ആര്‍എസ് ഡല്‍ഹി പ്രചാര്‍ പ്രമുഖ് രാജീവ് തുളി. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തില്‍ നിന്നും കുട്ടികളെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരതരത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും, മദര്‍ തെരേസയ്ക്കു 1980 ല്‍ ആണ് ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചത്, അവരുടെ സന്യാസ സമൂഹത്തിനു നേര്‍ക്കുണ്ടായ ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും രാജീവ് തുളി ആവശ്യപ്പെട്ടു.

മാത്രമല്ല, മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Top