Rs 1,000 Note to be Reintroduced by RBI and Govt

ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ. കറന്‍സി പിന്‍വലിച്ചതുമൂലമുണ്ടായ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നോട്ട് നിരോധനം ഒരുവിധം എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പുതിയ രൂപത്തിലുള്ള ആയിരം രൂപ നോട്ടുകള്‍ മാര്‍ച്ച് മാസത്തോടെ വിപണിയിലിറക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയില്‍ 1000 ത്തിന്റെ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 500 രൂപ നോട്ടിന്റെ ഡിമാന്റ് വര്‍ധിച്ചതുകാരണം 1000 രൂപ നോട്ടുകളുടെ അച്ചടി വൈകുകയാണുണ്ടായത്.

ആര്‍.ബി.ഐ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ആയിരം രൂപയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ്വ്ബാങ്ക് അറിയിച്ചിരുന്നെങ്കിലും ഇതിന്റെ രൂപഘടനയെ പറ്റിയുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

Top