റോയൽ എൻഫീൽഡ് ബുള്ളറ്റുമായി വിയറ്റ്നാമിൽ പ്രവർത്തനം ആരംഭിക്കുന്നു

റോയൽ എൻഫീൽഡ് കമ്പനിയുടെ പ്രവർത്തനം വിയറ്റ്നാമിലേക്കും വ്യാപിപ്പിക്കുന്നു.

പുതിയ തുടക്കത്തിന്റെ ഭാഗമായി ഹോചിമിൻ സിറ്റിയിൽ കമ്പനി ഫ്ളാഗ്ഷിപ് സ്റ്റോർ കമ്പനി തുറന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് വിയറ്റ്നാമിലെത്തുന്നത്.

വിയറ്റ്നാമിലെ ഇരുചക്രവാഹന വിപണി ആഗോള തലത്തിൽ തന്നെ നാലാം സ്ഥാനത്തുള്ളത്.

അൽ നബൂദ ഇന്റർനാഷനൽ(വി എൻ) ആണു വിയറ്റ്നാമിലെ റോയൽ എൻഫീൽഡ് ഡീലർ.

മൂന്നു മോഡലുകളാണു കമ്പനി തുടക്കത്തിൽ വിയറ്റ്നാമിൽ പുറത്തിറക്കുന്നത്.

‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘കോണ്ടിനെന്റൽ ജി ടി 535’. ആഗോളതലത്തിൽ തന്നെ 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് റോയൽ എൻഫീൽഡിന്റെ നീക്കം.

ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തെ ആഗോളതലത്തിൽ വീണ്ടെടുക്കാനും നയിക്കാനുമാണു റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നതെന്നു കമ്പനി പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു.

ദക്ഷിണേഷ്യയിലെ വിപുലീകരണത്തിന്റെ ഭാഗമായി ജക്കാർത്തയിലും ബാലിയിലുമായി രണ്ട് എക്സ്ക്ലൂസീവ് സ്റ്റോറുകളോടെ റോയൽ എൻഫീൽഡ് ഇന്തൊനീഷയിൽ ഇടംപിടിച്ചിട്ടുണ്ട്.

ജക്കാർത്തയ്ക്കു പുറത്തായി കമ്പനിയുടെ റോയൽ എൻഫീൽഡ് ഗീയർ സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്. തായ്ലൻഡിലാവട്ടെ ബാങ്കോക്കിലാണു കമ്പനി സ്റ്റോർ തുറന്നത്.

Top