റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി ബൈക്കുകള്‍ ഇന്ത്യയിലേക്ക്

Royal-Enfield-Interceptor

ടുത്തിടെ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ച മിഡില്‍ വെയിറ്റ് ക്യാറ്റഗറിയിലേ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ ബൈക്കുകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയിലെത്തും. ഇന്റര്‍സെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 4.5 ലക്ഷം രൂപയുമാണ് ഓസ്‌ട്രേലിയന്‍ വിപണിയിലെ വില. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകള്‍ക്ക് വില കുറയും എന്നാണ് സൂചന.

റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാന്‍സ്മിഷന്‍. 130–140 കിലോമീറ്റര്‍ വേഗതയില്‍ ക്രൂസ് ചെയ്യാന്‍ ബൈക്കിനു സാധിക്കും.

Top