റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 2.49 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസിന്റെ ഓണ്‍റോഡ് വില (മഹാരാഷ്ട്ര). ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന് ക്ലാസിക് 500 പെഗാസസിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

ഇന്ത്യയില്‍ 250 ക്ലാസിക് 500 പെഗാസസ് മോഡലുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനക്കെത്തിക്കുകയുള്ളു. ജൂലായ് 10 മുതല്‍ പെഗാസസ് വില്‍പന കമ്പനി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആയിരം പെഗാസസ് മോഡലുകളാണ് വില്‍പനയ്ക്ക് എത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത രണ്ടു സ്‌ട്രോക്ക് RE/WB 125 ഫ്‌ളൈയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് നല്‍കിയിരിക്കുന്നത്.

സര്‍വീസ് ബ്രൗണ്‍ (Service Brown) നിറത്തില്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുക. ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഘടനയ്ക്കും നിറം കറുപ്പ് തന്നെ. എഞ്ചിനില്‍ മാറ്റങ്ങളില്ലെന്നാണ് വിവരം. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 500 ല്‍. എഞ്ചിന് 5,250 rpm ല്‍ 27.2 bhp കരുത്തും 4,000 rpm ല്‍ 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 194 കിലോയാണ് ക്ലാസിക് 500 പെഗാസസിന് ഭാരം.

Top