ആനന്ദം ഫെയിം റോഷന്‍ മാത്യുവും വിശാഖ് നായരും വീണ്ടും ഒന്നിക്കുന്നു

മാച്ച്‌ബോക്‌സ് എന്ന ചിത്രത്തിലൂടെ ആനന്ദം ഫെയിം റോഷന്‍ മാത്യുവും വിശാഖ് നായരും വീണ്ടും ഒന്നിക്കുന്നു.

ഉടനെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ സുഹൃത്തുക്കളായാണ് ഇരുവരും അഭിനയിക്കുന്നത്. കോഴിക്കോടാണ് ലൊക്കേഷന്‍.

ചിത്രത്തിലെ അംബു എന്ന കഥാപാത്രത്തെ റോഷന്‍ അവതരിപ്പിക്കുമ്പോള്‍ പാണ്‌ഡേ എന്നാണ് വിശാഖിന്റെ കഥാപാത്രത്തിന്റെ പേര്.

റൊമാന്‍സ്, സൗഹൃദം, കുടുംബം എന്നിവ അടങ്ങുന്ന കഥയാണ് ചിത്രം പറയുന്നത്. ഹാപ്പി വെഡിംഗ് ഫെയിം ദൃശ്യയാണ് ചിത്രത്തിലെ നായിക.

ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ചാക്കോ, ജോയി മാത്യുവിന്റെ മകന്‍ മാത്യു ജോയി എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നു.

Top