പൃഥ്വിരാജിനെ നായകനാക്കി ക്രൈം ത്രില്ലര്‍ ഒരുക്കാന്‍ ഒരുങ്ങി രൂപേഷ് പീതാംബരന്‍

Prithviraj

തീവ്രം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രൂപേഷ് പീതാംബരന്റെ പുതിയ ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്.

ഒരു ക്രൈം ത്രില്ലറായിരിക്കും ഇതെന്നാണ് രൂപേഷ് വ്യക്തമാക്കുന്നത്.

എന്നാല്‍ പൃഥ്വിരാജിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ഉടന്‍ തന്നെ ഈ ചിത്രം തുടങ്ങില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ലൂസിഫര്‍ എന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിനു ശേഷമാകും ഈ ചിത്രം സംഭവിക്കുക.

ഇപ്പോള്‍ താന്‍ തിരക്കഥ പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണെന്നും രൂപേഷ് വ്യക്തമാക്കി.

കൂടാതെ ദുല്‍ഖര്‍ നായകനായ തീവ്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുവാനുള്ള ശ്രമത്തിലാണ് രൂപേഷ്‌.

Top