ഒരു ഒന്നൊന്നര ടിപ്പായി പോയി ഇത് . . 21 ലക്ഷം ഹോട്ടൽ ജീവനക്കാർക്ക് നൽകി റൊണാൾഡോ !

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുതളളി. ഇരുപത്തിയൊന്നര രക്ഷം രൂപയാണ് റോണോ ഗ്രീസിലെ പലപ്പനീസ് പ്രവിശ്യയിലുളള ആഢംബര ഹോട്ടലില്‍ നല്‍കിയത്.

ഏകദേശം 31, 500 ഡോളര്‍ ടിപ്പായി നല്‍കിയ റൊണാള്‍ഡോ തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തോറ്റു പുറത്തായതിന് പിന്നാലെ അവധി ആഘോഷിക്കാനാണ് റൊണാള്‍ഡോ കുടുംബസമേതം ഗ്രീസിലെത്തിയത്.

ronaldo-family-friends.jpg.image_.784.410

കുടുംബവുമൊന്നിച്ച് ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാല്പ്പന്ത് വിസ്മയത്തിലൂടെയും കാരുണ്യ പ്രവര്‍ത്തികളിലൂടെയും നിരവധി തവണ ലോകത്തിന്റെ കയ്യടിവാങ്ങിയിട്ടുള്ള താരമാണ് സിആര്‍സെവന്‍. താരത്തിന്റെ ടിപ്പ് നല്‍കലും ലോകം ഏറ്റെടുത്തുകഴിഞ്ഞു.

Top