മെസ്സിയ്‌ക്കൊപ്പം മത്സരിയ്‌ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റൊണാള്‍ഡോ

ഫുട്‌ബോള്‍ ലോകത്ത് പരസ്പരം ഒരുപോലെ മത്സരിക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളാണ് ക്രിസ്റ്റ്യോനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.

ഈ മത്സരപ്പോരാട്ടത്തിനിടയിലും മെസ്സിയ്‌ക്കൊപ്പം മത്സരിയ്‌ക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് റൊണാള്‍ഡോ പറയുന്നു.

ഫിഫ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫുട്‌ബോള്‍ ലോകത്ത് തന്റേതായ ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞതിലും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി മെസ്സിയോടൊപ്പം മത്സരിക്കാന്‍ സാധിച്ചതിലും തനിക്ക് അഭിമാനമുണ്ടെന്ന് താരം പറഞ്ഞു.

അഞ്ചാമത് ബലോണ്‍ ഡി ഓര്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ റൊണാള്‍ഡോ ഫുട്‌ബോളില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ വളരെ ആഗ്രഹിച്ചിരുന്നതായും വ്യക്തമാക്കി.

Top