ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരന്‍ റൊണാള്‍ഡോ സിനദിന്‍ സിദാന്‍

മാഡ്രിഡ് : ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍.

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ചാം തവണയും റൊണാള്‍ഡോ സ്വന്തമാക്കിയതിന് പിന്നാലെയാണ് സിദാന്റെ പ്രതികരണം എത്തിയിരിക്കുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകോത്തര താരങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ അവരേക്കാളൊക്കെ വളരെ മുകളിലാണ് റൊണാള്‍ഡോയുടെ സ്ഥാനമെന്നും സിദാന്‍ പറഞ്ഞു.

ബാലന്‍ ഡി ഓറില്‍ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസ്സി രണ്ടാമതെത്തിയപ്പോള്‍ പിഎസ്ജി താരം നെയ്മര്‍ക്ക് മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.

Top