ROMANIAN TEAM-ATM ROBERRY-ATTEMPT-4 PLACE

മുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍.

സമാനരീതിയില്‍ തായ്‌ലന്‍ഡിലും ജപ്പാനിലും മോഷണം നടത്തിയതായും ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.

തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത് എന്നാണ് വെളിപ്പെടുത്തല്‍.

സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ചു. ആല്‍ത്തറയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് ഗബ്രിയേല്‍ ഉള്‍പ്പെടുന്ന സംഘം ഹൈടെക്ക് കവര്‍ച്ച നടത്തിയത്.

സി.സി.ടി.വി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിനെത്തുടര്‍ന്ന് പിടിയിലായി.

തായ്‌ലന്‍ഡില്‍ 70 കോടി രൂപയ്ക്കു തുല്യമായ മോഷണമാണ് റുമാനിയന്‍ സംഘം നടത്തിയതെന്നും ഗബ്രിയേല്‍ മരിയന്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആരും പിടിയിലായില്ല. ഇതുസംബന്ധിച്ച് ഗബ്രിയേല്‍ നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന് കൈമാറും. കേരളത്തിലെ മോഷണ സംഘത്തിന്റെ നേതാവ് ക്രിസ്റ്റിയന്‍ വിക്ടര്‍ എന്നയാളാണെന്നും മൊഴിയുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.

Top