ട്വന്റി-20യിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അപൂര്‍വ നേട്ടം

rohith sarma11

കേപ്ടൗണ്‍: മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മയ്ക്ക് പുതിയ നേട്ടം. ആദ്യത്തെ നാല് ട്വന്റി-20 മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ച ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ നായകനാണ് രോഹിത്.

പാക്കിസ്ഥാന്‍ താരങ്ങളായ മിസ്ബാ ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, സര്‍ഫ്രാസ് അഹമ്മദ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ലസിത് മലിംഗ എന്നിവരാണ് മുന്‍പ് നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിനാണ് വിജയിച്ചത്.

പരുക്കേറ്റ് പുറത്തിരുന്ന കൊഹ്‌ലിക്ക് പകരം ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ രോഹിത് ശര്‍മ രണ്ടു ഫോറുമായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ പുറത്തായി.

Top