അമ്പയറോട് മോശമായി പെരുമാറി ; രോഹിത് ശര്‍മ്മക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴ

മുംബൈ: അമ്പയറോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു.

ഇന്നലെ മുംബൈ വാംഗഢെ സ്റ്റേഡിയത്തില്‍ പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെയാണ് സംഭവം.

മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് രോഹിത് ദേഷ്യപ്പെട്ടത്. ജയദേവ് ഉനദ്കട് ആയിരുന്നു പൂണെയുടെ ബൗളര്‍. മൂന്നാം പന്ത് വൈഡ് ലൈനിലൂടെ പോയെങ്കിലും അത് അമ്പയര്‍ എസ്. രവി വിളിച്ചില്ലെന്നാരോപിച്ചാണ് രോഹിത് പ്രശ്‌നമുണ്ടാക്കിയത്. അമ്പയറുടെ അടുത്തേക്ക് പോയ രോഹിത് കോപത്തോടെ പ്രതിഷേധം അറിയിച്ചു. സ്‌ക്വയര്‍ ലെഗ് അമ്പയര്‍ എ. നന്ദ് കിഷോര്‍ ഇടപെട്ടാണ് രോഹിതിന്റെ കോപം ശമിപ്പിച്ചത്.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവല്‍ 1 കുറ്റമാണ് ശര്‍മ്മക്കെതിരെ ചുമത്തിയത്. ഈ സീസണില്‍ രോഹിതിന്റെ രണ്ടാമത്തെ ലെവല്‍ 1 ശിക്ഷയാണിതെന്നും ഐ.പി.എല്‍ അധികൃതര്‍ വ്യക്തമാക്കി.

Top