പ്ലാസ്റ്റിക് വീപ്പകൾ അവർ അതിജീവനത്തിന്റെ മാർഗ്ഗമാക്കി, ജീവൻ പണയം വച്ച ഒരു യാത്ര !

ബർമ: മ്യാൻമർ നടത്തുന്ന വംശീയ ശുദ്ധീകരണത്തിന്റെ ഇരകളാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഈ വിഷയത്തിൽ മ്യാൻമറിന് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം ചെയ്തതായി ബുദ്ധമത ജനങ്ങൾ കരുതിപ്പോരുന്ന റോഹിങ്ക്യ കുടുംബങ്ങൾ തലമുറകളായി മ്യാൻമറിൽ ജീവിച്ചിരുന്നവരാണ്.

F238AFC0-2C7A-411E-8A56-C73D02DE5A6A_cx5_cy10_cw89_w1023_r1_s

നിരവധി റോഹിങ്ക്യൻ അഭയാർത്ഥികളാണ്‌ മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്കുള്ള കടൽ മാർഗ യാത്രയിൽ ബോട്ട് ദുരന്തങ്ങൾക്ക് ഇരയായി മരണപ്പെട്ടത്.

അതിജീവനത്തിനായി പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി റോഹിങ്ക്യൻ ജനതയാണ് ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ യാത്ര നടത്തുന്നത്.

അത്തരത്തിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ രക്ഷപെടുന്നതിനായി ഉപയോഗിക്കുന്നത്‌ ഒഴിഞ്ഞ എണ്ണ വീപ്പകളാണ്‌. ശൂന്യമായ എണ്ണ വീപ്പയിൽ പിടിച്ച് കിടന്നാണ് ഇവർ മ്യാൻമറിൽ നിന്ന് ബംഗാൾ ഉൾക്കടൽ വഴി ബംഗ്ലാദേശിൽ എത്തുന്നത്.

ഇവരിൽ ചിലർ ഇതിന് മുൻപ് കടൽ കണ്ടിട്ടുള്ളവരല്ല. പക്ഷെ വെള്ളത്തിനോടുള്ള അവരുടെ ഭയം ജീവൻ രക്ഷിക്കാനുള്ള മാർഗത്തിന് മുൻപിൽ ഇല്ലാതാകുകയാണ്. ജീവൻ നഷ്ടമാകാൻ സാധ്യത നിലനിൽക്കുമ്പോഴും റോഹിങ്ക്യകൾ ഈ മാർഗം സ്വീകരിക്കുന്നു.

myanmar-swimming-to-bangladesh_85121bfa-c832-11e7-8cd0-7e09bc26593d

മ്യാൻമറിലെ ഉൾഗ്രാമങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക് ഇത്തരത്തിൽ കടൽ നീന്താൻ അറിയില്ല. കടൽ മാർഗം പ്ലാസ്റ്റിക് വീപ്പകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നവരിൽ ഉള്ളത് 13 വയസ്‌ മുതൽ 20 വയസ് വരെയുള്ള ആൺകുട്ടികളാണ്.

ബംഗാൾ ഉൾക്കടലിലുടെ നീന്തി കരയിൽ എത്തുമ്പോൾ മാത്രമാണ് ഞങ്ങൾ സുരക്ഷിതരായി എത്തിച്ചേർന്നുവെന്ന് ഇവർക്ക് വിശ്വസിക്കാൻ കഴിയുകയുള്ളു.

മ്യാൻമറിലെ വംശീയഹത്യ ഭയന്ന് രാജ്യത്ത് എത്തിച്ചേർന്ന എല്ലാ അഭ്യർത്ഥികൾക്കും ബംഗ്ലാദേശ് അഭയം നൽകിയിട്ടുണ്ട്, സുരക്ഷിതമായി അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ അഭയാർത്ഥികളെ തിരിച്ചയക്കണമെന്നും, ഇതിനായി ബംഗ്ലാദേശ് നടപടികൾ സ്വീകരിക്കാത്തത് ആഗോളതലത്തിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ പ്രതീക്ഷിച്ചിട്ടാണെന്നും മ്യാൻമർ ആരോപണം ഉന്നയിച്ചിരുന്നു.

റിപ്പോർട്ട് : രേഷ്മ പി.എം

Top