കാബൂളില്‍ റോക്കറ്റ് ആക്രമണം, ആര്‍ക്കും പരിക്കില്ല, ഒഴിവായത് വന്‍ ദുരന്തം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ റോക്കറ്റ് ആക്രമണം.

തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റോക്കറ്റ് ആക്രമണം നടന്നതിനു പിന്നാലെ ഇവിടുത്തെ എംബസികളില്‍ നിന്ന് സൈറന്‍ മുഴങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കും അമേരിക്കന്‍ എംബസിക്കും ഇടയിലായാണ് റോക്കറ്റ് വന്ന് പതിച്ചത്. ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാത്രമാണ് വന്‍ ദുരന്തം ഒഴിവായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Top