തിരുവനന്തപുരം : കൈതമുക്കിന് സമീപം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്ന് രാവിലെയാണ് പണം മോഷ്ടിക്കാന്‍ ശ്രമം നടന്നതായി കണ്ടത്തിയത്.
എടിഎമ്മിന്റെ മുന്‍ഭാഗം ഇളക്കി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം തന്നെ പണം വെയ്ക്കുന്ന ട്രേയും ഇളക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
സമീപമുള്ള കടക്കാരാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി.