വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു

attacked

കോഴിക്കോട്: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് കല്ലെറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം ഒഞ്ചിയത്തും ഏറാമലയിലും ആര്‍എംപിപ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Top