പത്രിക സ്വീകരിച്ചെന്ന് വിശാല്‍, ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചുവെന്ന് നടന്‍ വിശാല്‍.

വിശാലിനെ പിന്തുണച്ചവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പത്രിക കമ്മിഷന്‍ നേരത്തെ തള്ളിയിരുന്നു. ആദ്യം പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം വിശാലിന്റെ പത്രിക സ്വീകരിച്ചില്ലെന്നു തെരെഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ വിശാല്‍ നല്‍കിയ പരാതി മാത്രമാണ് സ്വീകരിച്ചത്. ഈ പരാതി പരിശോധിക്കും. മത്സരിക്കാന്‍ സാധിക്കുമോ എന്നു പിന്നീട് മാത്രമേ പറയാന്‍ സാധിക്കൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി

നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാല്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Top