ഒടുവില്‍ തീരുമാനമായി ; നടന്‍ വിശാല്‍ ആര്‍കെ നഗറില്‍ മല്‍സരിക്കില്ല

ചെന്നൈ : മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ തമിഴ് നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രികയുടെ കാര്യത്തില്‍ തീരുമാനമായി.

വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതായി കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ പത്രിക നല്‍കിയിരുന്നത്.

സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളിയതായി ചൊവ്വാഴ്ച വൈകുന്നേരം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ തന്റെ വാദങ്ങള്‍ വിശാല്‍ റിട്ടേണിങ് ഓഫിസറുടെ മുന്‍പാകെ അവതരിപ്പിച്ചു. പുറത്തിറങ്ങിയ വിശാല്‍ തന്റെ വാദങ്ങള്‍ അംഗീകരിച്ചതായും പത്രിക തള്ളിയ നടപടി കമ്മിഷന്‍ പിന്‍വലിച്ചതായും മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടര്‍ പരിശോധനകള്‍ക്കായി മാറ്റിവച്ചിരിക്കുകയുമാണെന്നും രാത്രി കമ്മിഷന്റെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിശാലിന്റെ പത്രിക തള്ളിയത്.

Top