rishiraj singh on illicit drugs

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുന്നുവെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്.

തെക്കന്‍ കേരളത്തില്‍ സ്പിരിറ്റ് ലോബി സജീവമാണ്. വ്യാജമദ്യം പിടിച്ചെടുക്കുന്നതില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ടായിരിക്കുന്നത്

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റ് കടത്തു തടയുന്നതിന് ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന വിധിയെ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ പാതകളുടെ പദവി റദ്ദാക്കി നടത്തുന്ന നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

Top