rima kallingal facebook post

കൊച്ചി: അക്രമത്തിനിരയായ നടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ഒപ്പം നിന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചരിത്രമെഴുതുമെന്ന് റിമ കല്ലിങ്കല്‍.

ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം എന്തെന്ന് മനസിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചു.

സാധാരണ ജീവിതത്തിലേക്കുള്ള നടിയുടെ തിരിച്ചുവരവില്‍ അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ മാധ്യമങ്ങളോട് ഏറെ കടപ്പെട്ടിരിക്കും. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് തയ്യാറായാല്‍ അതൊരു ചരിത്രമാവുമെന്നും റിമ കൂട്ടിച്ചേര്‍ത്തു.

Top