നോട്ട് അസാധുവാക്കല്‍ ; കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും

നോട്ട് അസാധുവാക്കിയതിനു ശേഷം കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നു.

കമ്പനികള്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ടുകളില്‍ കോടികള്‍ നിക്ഷേപിച്ച വമ്പന്‍ കമ്പനികള്‍ക്കാണ് വകുപ്പ് ഇ മെയില്‍ നോട്ടീസ് അയയ്ക്കുന്നത്. ഇതില്‍ പ്രമുഖ ജ്വലറികള്‍, വജ്ര വ്യാപാരികള്‍, ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ എന്നിവരും ഉള്‍പ്പെടും.

Top