സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇനി മുതല്‍ സിഐമാര്‍ക്ക്

police

തിരുവനന്തപുരം: രാജ്യമൊട്ടാകെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പൊലീസ് അതോറിറ്റിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ഇതൊടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടേയും ചുമതല ഇനി മുതല്‍ സിഐമാര്‍ക്ക് നല്‍കും.

എസ്‌ഐമാര്‍ വഹിച്ചിരുന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതലയും സിഐമാരെ ഏല്‍പ്പിക്കും.

ഈ ഉത്തരവോടെ സ്റ്റേഷന്‍ ഭരണം നടത്തിയിരുന്ന എസ്‌ഐമാര്‍ ഇനി സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ ഒരാളായി മാറും.

മറ്റു സംസ്ഥാനങ്ങളില്‍ ഇന്‍പെക്ടര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍. എന്നാല്‍ കേരളത്തില്‍ ഇതു നടപ്പാക്കിയിരുന്നില്ല.

ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മീഷനും സിഐമാര്‍ക്കു സ്റ്റേഷന്‍ ചുമതല നല്‍കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.

Top