അനര്‍ഹനായ വ്യക്തിക്കാണ് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം നല്‍കിയതെന്ന് റസൂല്‍ പൂക്കുട്ടി

Resul Pookutty

ന്യൂഡല്‍ഹി : അനര്‍ഹനായ വ്യക്തിക്കാണ് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം നല്‍കിയതെന്ന് വ്യക്തമാക്കി ദേശീയ ജൂറിക്കെതിരെ റസൂല്‍ പൂക്കുട്ടി രംഗത്ത്.

ജൂറി പുരസ്‌കാരം നല്‍കിയിരിക്കുന്നത് ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ തൊട്ടിട്ടില്ലാത്ത ആള്‍ക്കാണെന്നും, ഇത്തവണത്തെ ജൂറിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മല്ലിക ദാസിനെയാണ് ഇത്തവണ മികച്ച ഓഡിയോ ഗ്രാഫറായി തിരഞ്ഞെടുത്തിരിക്കുന്നത്. അസാമീസ് ചിത്രം റോക്ക്സ്റ്റാറിലെ സൗണ്ട് മിക്‌സിങ് ആണ് മല്ലികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ജൂറി, സൗണ്ട് ഡിസൈനറിന്റെയും റെക്കോര്‍ഡിസ്റ്റിന്റെയും ജോലി എന്താണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Top