കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ആര്‍.ബി.ഐ; നടപടിക്കൊരുങ്ങി എസ്.ബി.ഐ

മുംബൈ: ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു.

എസ്സാര്‍ സ്റ്റീല്‍, ഭൂഷന്‍ സ്റ്റീല്‍, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് എസ്ബിഐയ്ക്ക് ബാധ്യത വരുത്തിയിരിക്കുന്നത്. യഥാക്രമം 45,000 കോടി രൂപ, 47,000 കോടി, 11,000 കോടി രൂപയാണ് കമ്പനികള്‍ നല്‍കാനുള്ളത്‌.
.
എബിജി ഷിപ്പിയാര്‍ഡ്, അലോക് ഇന്‍ഡസ്ട്രീസ്, ജ്യോതി സ്ട്രക്‌ചേഴ്‌സ് എന്നിവയ്‌ക്കെതിരെ പാപ്പരത്ത നിയമപ്രകാരം നടപടിയെടുക്കാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ എസ്ബിഐ സമീപിച്ചിട്ടുണ്ട്.

വന്‍തുക കിട്ടാക്കടമുള്ള 12 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച്ച പുറത്തുവിടുകയും അത് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കായി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

Top