വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലെങ്കില്‍ സംവരണ സംവിധാനം അവസാനിപ്പിക്കും :ബംഗ്ലാദേശ് പ്രധാനമന്ത്രി

sheikh hasina

ധാക്ക: വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലെങ്കില്‍ സംവരണ സംവിധാനം അവസാനിപ്പിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. പ്രത്യേക വിഭാഗങ്ങള്‍ക്ക് ജോലിയില്‍ സംവരണം നല്‍കുന്നതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് സംവരണം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന വ്യക്തമാക്കി. പാര്‍ലമെന്റില്‍ ആണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിലായി സംവരണത്തിനെതിരെ ധാക്കയില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. പ്രധാന റോഡുകള്‍ ഉപരോധിച്ച് ഗതാഗതം തടയുകയും ചെയ്തിരുന്നു. ധാക്ക സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തില്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ വസതിയിലും ആക്രമണം നടത്തി.

വൈസ് ചാന്‍സലറുടെ വസതി ആക്രമിച്ചവര്‍ വിദ്യാര്‍ഥികളായിരിക്കാന്‍ യോഗ്യരല്ല. പ്രതിഷേധം മൂലം സര്‍വകലാശാലകളില്‍ പരീക്ഷകളും ക്ലാസുകളും റദ്ദാക്കിയിരിക്കുകയാണ്. സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാര്‍ക്കും പിന്നാക്ക ഗോത്ര വിഭാഗങ്ങള്‍ക്കും ജോലിക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമന്റെിനെ അറിയിച്ചു.

Top