ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അശ്രദ്ധ മൂലം ഉദ്യോഗാര്‍ത്ഥികള്‍ വലയുന്നു

പത്തനംതിട്ട: ഒഴിവുകള്‍ പിഎസ്‌സിക്ക് വകുപ്പുമേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അശ്രദ്ധ മൂലം ഉദ്യോഗാര്‍ത്ഥികള്‍ വലയുന്നതായി പരാതി.

യഥാര്‍ത്ഥ ഒഴിവുകളെക്കാള്‍ അധികം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതു മൂലം ഒഴിവുകളുടെ അടിസ്ഥാനത്തില്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ക്ക് നിയമന ശുപാര്‍ശ അയക്കുകയും. എന്നാല്‍ തസ്തിക ഒഴിവ് ഇല്ലാത്തതിനാല്‍ നിയമന ഉത്തരവ് ലഭിക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ കബളിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

ഏറെക്കാലം കഴിഞ്ഞും നിയമനം ലഭിക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നിലവില്‍ ഒഴിവില്ലാത്ത തസ്തികയിലേക്കാണ് അഡ്‌വൈസ്‌ മെമ്മോ കിട്ടിയതെന്നറിയുന്നത്.

പത്തനംതിട്ട ജില്ലയില്‍ ട്രഷറി വകുപ്പിലാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്. ഓഫീസ് അറ്റന്റന്‍ഡിന്റെ ഒരു ഒഴിവു മാത്രം ഉണ്ടായിരിക്കെ രണ്ട് ഒഴിവുണ്ടെന്ന് കാട്ടി ജില്ലാട്രഷറി ഓഫീസര്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ്‌സി രണ്ട്‌പേര്‍ക്ക്   അഡ്‌വൈസ്‌ മെമ്മോ അയയ്ക്കുകയായിരുന്നു.

Top