ഹ്യുണ്ടായിയോട് എസ്.യു.വി സാന്റ എഫ്ഇ വിടവാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഹ്യുണ്ടായിയോട് മുന്‍നിര ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി സാന്റ എഫ്ഇ വിടവാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സെവന്‍ സീറ്റര്‍ സാന്റ എഫ്ഇ പിന്‍വലിച്ചു. നോര്‍ത്ത് ഇന്ത്യയിലെ ചില ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളും ഇക്കാര്യം സംബന്ധിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ നിര്‍മാണം അവസാനിപ്പിക്കുന്ന തരത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഹ്യുണ്ടായി ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല.

ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയുടെ 67 യൂണിറ്റാണ് ഇക്കാലയളവില്‍ കമ്പനിക്ക് വിറ്റഴിക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

സാന്റ എഫ്ഇ വിടവാങ്ങിയാല്‍ ഇനി ട്യൂസോണ്‍ എസ്.യു.വിയാകും ഹ്യുണ്ടായി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാവുക.

 

Top