മെഡിക്കല്‍ കോഴ; കുമ്മനത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് ശ്രീശനും നസീറും

തിരുവനന്തപുരം : മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറിയിട്ടുണ്ടെന്ന് കെ പി ശ്രീശനും എ കെ നസീറും വിജിലന്‍സിന് മൊഴി നല്‍കി.

റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നാണ് ഇരുവരുടെയും നിലപാട്.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടല്ലെന്നും ഇവര്‍ വിജിലന്‍സിനെ അറിയിച്ചു.

Top