എസ് യു വിയുടെ പരിഷ്‌കരിച്ച മോഡലുമായി റെനോയുടെ പുത്തന്‍ ഡസ്റ്റര്‍ വരുന്നു

Renault's Duster

പുത്തന്‍ ഡസ്റ്ററും ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റുമായാണ് 2018ല്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ എത്തുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും പ്രധാന അപ്‌ഡേറ്റുകള്‍ നേടിയെടുത്ത പുത്തന്‍ ഡസ്റ്റര്‍ ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഗ്രില്‍, പുതുക്കിയ ബമ്പര്‍, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഡസ്റ്റര്‍. പരിഷ്‌കരിച്ച ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് 2018 ഡസ്റ്ററിന്റെ മറ്റൊരു സവിശേഷത.

എസ്‌യുവിയുടെ എക്സ്റ്റീരിയറിനൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ റെനോ ഒരുക്കിയിട്ടുണ്ട്. പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റീയറിംഗ് വീല്‍, ഒക്ടഗണല്‍ എസി വെന്റുകള്‍, സ്റ്റീയറിംഗ് വീലിനും എസി വെന്റുകള്‍ക്കും ഡാഷ്‌ബോര്‍ഡിനും ലഭിച്ച ക്രോം ടച്ച് എന്നിവയാണ് മോഡലിന്റെ ഉള്ളിലെ സവിശേഷതകള്‍.

2018ന്റെ രണ്ടാം പാദത്തോടെ പുത്തന്‍ ഡസ്റ്റര്‍ വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് സൂചന. ക്വിഡില്‍ പുത്തന്‍ ഫീച്ചറുകളെയും പ്രതീക്ഷിക്കാം. നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ തന്നെയാകും പുതിയ ഹാച്ച്ബാക്കും ഇന്ത്യയിലെത്തുക.

Top