renault kwid surpassing maruti by the sales of 1.30 million units

പുതിയ അധ്യായത്തിന് തുടക്കമിട്ട റെനോ ക്വിഡ് വില്‍പ്പനയില്‍ 1.30 ലക്ഷം യൂണിറ്റ് പിന്നിട്ടു.

കുറഞ്ഞ വിലയ്‌ക്കൊപ്പം രൂപത്തില്‍ ചെറു എസ്.യു.വി വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈന്‍ പാറ്റേണാണ് ചുരുങ്ങിയ കാലയളവില്‍ വിപണി പിടിക്കാന്‍ ക്വിഡിനെ സഹായിച്ചത്.

കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ മാസങ്ങളില്‍ മികച്ച വില്‍പ്പനയുള്ള ആദ്യ 10 കാറുകളുടെ പട്ടികയില്‍ ക്വിഡ് ഇടംപിടിച്ചിരുന്നു.
ബജറ്റ് ചെറു കാറുകളില്‍ വര്‍ഷങ്ങളായി മുന്‍പന്തിയിലുള്ള മാരുതി 800 മോഡലിനെ മറികടന്ന് മികച്ച വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് റെനോ ക്വിഡ്.

തുടക്കത്തില്‍ 800 സിസി കരുത്തിലെത്തിയ ക്വിഡ് പ്രതീക്ഷിച്ചതിലും വലിയ വിജയം സ്വന്തമാക്കിയതോടെ കരുത്ത് വര്‍ധിപ്പിച്ച് 1000 സിസി കരുത്തിലും ഓട്ടോമാറ്റിക് വകഭേദത്തിലും റെനോ പുറത്തിറക്കിയിരുന്നു. ഇതുവഴി 2016 അവസാനത്തോടെ രാജ്യത്തെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ 4.5 ശതമാനത്തിന്റെ അധിക വളര്‍ച്ച നേടാനും റെനോയ്ക്ക് സാധിച്ചു. ഇതിനു പുറമേ ക്വിഡ് ക്ലൈബര്‍,ക്വിഡ് റേസല്‍ തുടങ്ങി പുതുമോഡലുകള്‍ അധികം വൈകാതെ ഇങ്ങോട്ടെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് നിര്‍മാതാക്കള്‍.

Top