സ്‌റ്റൈലിഷ് ലുക്കില്‍ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍ എത്തി

റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍ എത്തി.

10.90 ലക്ഷം രൂപ ആരംഭവിലയിലാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എത്തുന്നത്

RxS ഡീസല്‍ 85PS, RxS ഡീസല്‍ 110PS എന്നീ രണ്ട് വേരിയന്റുകളാണ് ഈ പുതിയ മോഡലിനുള്ളത്. യഥാക്രമം 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളാണ് വേരിയന്റുകളില്‍ ഇടംപിടിക്കുന്നത്.

10.90 ലക്ഷം രൂപയാണ് ഡസ്റ്റര്‍ സാന്‍ഡ്‌സ്റ്റോം RxS 85PS ന്റെ എക്‌സ്‌ഷോറൂം വില.

ഡസ്റ്റര്‍ ബ്രാന്‍ഡിംഗ് നേടിയ ഫ്രണ്ട് ക്ലാഡിംഗിന് മാറ്റ് ബ്ലാക് ഫിനിഷും റെനോ നല്‍കിയിരിക്കുന്നു.

പുതിയ ZODIAC 16 ഇഞ്ച് മെഷീന്‍ അലോയികളും, ബോഡി കളേര്‍ഡ് ഔട്ട്‌സൈഡ് ഡോര്‍ ഹാന്‍ഡിലുകളും പുതിയ ഡസ്റ്ററിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

 

 

Top