remuneration for kohli is gaven from the relief fund issue in uttaraghand

ഡെറാഡൂണ്‍: പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്ന് 47 ലക്ഷം രൂപ പ്രതിഫലം നല്‍കിയതാണ് വിവാദത്തിലായത്.

സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷണല്‍ പരസ്യത്തില്‍ അഭിനയിച്ചതിനാണ് 47.19 ലക്ഷം പ്രതിഫലം നല്‍കിയെതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കത്തിലെ ഇരകളുടെ പുനരധിവാസത്തിനായി സ്വരൂപിച്ച ഫണ്ടില്‍ നിന്നാണ് പ്രതിഫലം നല്‍കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ സമയം കോഹ്‌ലി ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു.

ഒരു ബിജെപി അംഗമാണ് വിവരാവകാശരേഖയുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, എല്ലാം നിയമപരമായിട്ടാണ് നടത്തിയതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top