ഒത്തു തീര്‍പ്പിന് നീക്കം; സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ ഫോര്‍മുല

തിരുവനന്തപുരം: ഒത്തു തീര്‍പ്പ് നീക്കവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍.

സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ ഫോര്‍മുലയുമായാണ് മാനേജുമെന്റുകള്‍ സര്‍ക്കാറിന് കത്ത് അയച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ അമ്പത് ശതമാനം സീറ്റില്‍ പ്രവേശനം നടത്താമെന്നും, മാനേജ്‌മെന്റ് എന്‍ ആര്‍ ഐ സീറ്റുകളില്‍ ഫീസ് കൂട്ടി വാങ്ങാന്‍ അനുവദിക്കണമെന്നും മാനേജുമെന്റുകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Top