വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്‍ട്‌ഫോണുകള്‍

കിടിലൻ ഓഫറുമായി റിലയന്‍സ് വീണ്ടും. വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്‍ട്‌ഫോണുകള്‍ വിപണിയിൽ.

ഉത്സവകാല വിപണി ലക്ഷ്യമാക്കി തുടങ്ങിയ ഹ്രസ്വകാല ഓഫറായ ലൈഫ് മെഗാ ഓഫറിലാണ് ലൈഫ് സി സീരീസ് സ്മാര്‍ട്‌ഫോണുകള്‍ പകുതിയിലധികം രൂപ വിലകുറച്ച് വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

ഓഫര്‍ ഒക്ടോബര്‍ 22 വരെ ലഭ്യമാവും.

4,699 രൂപയുടെ ലൈഫ് സി 459 സ്മാര്‍ട്‌ഫോണ്‍ 2,392 രൂപയ്ക്കും 4,999 രൂപയുടെ ലൈഫ് സി 451 സ്മാര്‍ട്‌ഫോണ്‍ 2,692 രൂപയ്ക്കും ഓഫറില്‍ വാങ്ങാന്‍ സാധിക്കും.

99 രൂപയുടെ ജിയോ പ്രൈം അംഗത്വം, 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ഫ്രീ വോയ്‌സ് കോള്‍, ഒമ്പത് മാസത്തേക്ക് 149 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 5 ജിബി ഡാറ്റ എന്നിവയും ലഭിക്കും.

ജി വോള്‍ടി സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതിലൂടെ ജിയോ ടിവി, ജിയോ സിനിമ തുടങ്ങി ജിയോയുടെ സേവനങ്ങളെല്ലാം തന്നെ ഇതുവഴി ലഭിക്കും.

Top