പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

jio

499 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ.

499 രൂപയുക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റയാണ് ലഭിക്കുക.

നിലവില്‍ 459 രൂപയുടെ ഒരു പ്ലാന്‍ ജിയോ നല്‍കി വരുന്നുണ്ട്. ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 84 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്.

അതേസമയം മൈ ജിയോ ആപ്ലിക്കേഷനില്‍ മാത്രമാണ് 499 രൂപയുടെ പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

നിലവില്‍ ജിയോ നല്‍കുന്ന 4,999 രൂപയുടെ വാര്‍ഷിക പ്ലാനിനേക്കാള്‍ ഏറെ ലാഭകരമാണ് 499 രൂപയുടെ പ്ലാന്‍.
4,999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 350 ജിബി ഡാറ്റയാണ് ലഭിക്കുക.

ദിവസേനയുള്ള ഡാറ്റാ ഉപയോഗ പരിധി ഇല്ല എന്നുള്ളതാണ് 4,999 രൂപയുടെ പ്ലാനിന്റെ പ്രത്യേകത.

jio1

എന്നാല്‍ 499 രൂപ ആവര്‍ത്തിച്ച് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോക്താവിന് 1,996 രൂപ മാത്രമേ ചിലവ് വരികയുള്ളൂ. മാത്രമല്ല ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം 364 ജിബി ഡാറ്റ ഉപയോഗിക്കാനും സാധിക്കും.

സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 499 രൂപയുടെ പ്ലാന്‍ ഏറെ ലാഭകരമായിരിക്കും.

180 ദിവസത്തേക്ക് 125 ജിബി ഡാറ്റ ലഭിക്കുന്ന 1,999 രൂപയുടെ പ്ലാനാണ് ജിയോയുടെ മറ്റൊരു വലിയ പ്രീപെയ്ഡ് പ്ലാന്‍. ഈ പ്ലാനിനൊപ്പവും ദിവസേനയുള്ള ഒരു ജിബി ഉപയോഗ പരിധിയുണ്ടാവില്ല. ഈ ഓഫര്‍ രണ്ട് തവണ ചെയ്യുമ്പോള്‍ 3,998 രൂപയ്ക്ക് 250 ജിബി ഡാറ്റ ലഭിക്കും.

Top