ഐപിഒയ്ക്ക് ഒരുങ്ങി റിലയന്‍സ് ജിയോ: ലക്ഷ്യം 31 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: ഐപിഓയിലൂടെ 31 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. 2018 അവസാനമോ 2019 ന്റെ തുടക്കത്തിലോ ഓഹരി വില്‍പന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒ നടപടികള്‍ ആരംഭിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതികരിച്ചു.

2017 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 270.59 കോടി നഷ്ടത്തിലായിരുന്നു ജിയോ. കമ്പനിയുടെ ആകെ വരുമാനം 6,147 കോടിയാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ് മുകേഷ് അംബാനി ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആറ് മാസത്തേക്ക് എല്ലാ സേവനങ്ങളും പൂര്‍ണമായും സൗജന്യമായി നല്‍കിയാണ് ജിയോ ഇന്ത്യന്‍ വിപണിയെ ഞെട്ടിച്ചത്. നിലവില്‍ 138.6 ബില്യണ്‍ ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്.

Top