Reliance Jio extends Prime membership till April 15

മുംബൈ: ജിയോ പ്രൈം മെംബര്‍ഷിപ്പിനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് പ്രൈം മെംബര്‍ഷിപ്പില്‍ ഉള്‍പ്പെടാന്‍ കഴിയുക. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും.

ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന ഓഫറാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 15നുളളില്‍ 303 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ മൂന്ന് മാസം സൗജന്യ സേവനം ലഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. നിലവില്‍ ജിയോയില്‍ 7.2 കോടി പ്രൈം അംഗങ്ങളുണ്ടെന്നാണ് കമ്പനിയുടെ വാദം.

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും പുതിയ പ്ലാനില്‍ അംഗമാകാത്തതോടെയാണ് കാവധി നീട്ടാന്‍ ജിയോ ടീം തീരുമാനിച്ചത്.

Top