റിലയന്‍സ് ജിയോ കോയിന്‍: വ്യാജ വെബ്‌സൈറ്റുകള്‍ പ്രചരിക്കുന്നു

Master jio logo

ടെലികോം മേഖലയില്‍ താരിഫ് യുദ്ധത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത ഈയിടെ പുറത്തുവിട്ടിരുന്നു. ജിയോ കോയിന്‍ എന്ന പേരിലാണ് ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന വ്യാജ രജിസ്‌ട്രേഷനുളള വെബ്‌സൈറ്റുകളെ കുറിച്ചുള്ള വാര്‍ത്ത ഇന്റര്‍നെറ്റില്‍ എത്തിയിട്ടുണ്ട്.

വെബ്‌സൈറ്റില്‍ ഉപഭോക്താക്കളുടെ പേര് മേല്‍വിലാസം ഉള്‍പ്പെടെയുളള വിവരങ്ങള്‍ ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. reliance.jiocoin.com എന്ന ഒദ്യോഗിക വെബ്‌സൈറ്റ് പോലെയാണ് വ്യാജ വെബ്‌സൈറ്റിലും കാണപ്പെടുന്നത്. ജിയോയുടെ മാതൃസംഘടനയായ RILന്റെ ഐക്കണും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിയോ കോയിന്‍ പദ്ധതിയുടെ കൂടുതല്‍ നടത്തിപ്പിനായി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ 50 അംഗമുളള ടീമിനെ ചുമതലപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Top