കുറഞ്ഞ നിരക്കില്‍ ഡബിള്‍ ഡാറ്റ ഓഫറുമായി റിലയന്‍സ് ജിയോ

Reliance Jio

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫറുകള്‍ നല്‍കുന്നത് തുടരുകയാണ് റിലയന്‍സ് ജിയോ. 19 രൂപ മുതല്‍ 9999 രൂപ വരെയുളള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കുന്നത്. പുതിയ പ്ലാനുകള്‍ നല്‍കുന്നതിനോടൊപ്പം നിലവിലെ പ്ലാനുകളും ജിയോ പുതുക്കിയിട്ടുണ്ട്.

ജിയോയുടെ 153 രൂപ പ്രീപെയ്ഡ് താരിഫ് പ്ലാനാണ് പുതുക്കിയിരിക്കുന്നത്. നേരത്തെ 153 രൂപ പായ്ക്കില്‍ പ്രതി ദിനം 500എംബി 4ജി ഡാറ്റയായാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ പ്ലാനില്‍ പ്രതിദിനം 1ജിബി ഹൈസ്പീഡ് 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോള്‍, 100 എസ്എംഎസ്, ജിയോ ആപ്പ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് നല്‍കുന്നത്. കാലാവധി 28 ദിവസമായി തന്നെ തുടരും.

കൂടാതെ രണ്ട് സെറ്റ് സാഷെ പാക്കുകളും ജിയോ നല്‍കുന്നുണ്ട്. 24 രൂപയുടെ പായ്ക്കില്‍ ഫ്രീ വോയിസ് കോള്‍, 500എംബി ഹൈ സ്പീഡ് ഡാറ്റ പ്രതി ദിനം, 20 എസ്എംഎസ്, രണ്ടു ദിവസത്തേക്ക് ജിയോ ആപ്‌സ് ആക്‌സസ്, 7 ദിവസം വാലിഡിറ്റി എന്നിവയാണ്.

എന്നാല്‍ 54 രൂപയുടെ പാക്കില്‍, 70 എസ്എംഎസാണ്, മറ്റെല്ലാം 24 രൂപയുടെ ഓഫറുകള്‍ക്ക്‌
തുല്ല്യമാണ്. കൂടാതെ 398 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്ന വരിക്കാര്‍ക്ക്‌ 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും.

മൈജിയോ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വ്വൗച്ചറായി ഉപയോഗിക്കാന്‍ കഴിയും. ജനുവരി 16 മുതല്‍ 31 വരെയാണ് ഓഫര്‍ കാലാവധി.

അതേ സമയം ആമസോണ്‍ പേ വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 50 രൂപയും പേറ്റിഎം വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നു. മൊബിക്യുക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക.

Top