അമേരിക്കന്‍ നടിക്ക് ട്രംപുമായുള്ള ബന്ധം ; 1,3000 ഡോളർ കൈക്കൂലി നല്‍കിയെന്ന് ആരോപണം

trumb

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ അമേരിക്കന്‍ നടിക്ക് കൈക്കൂലി നല്‍കിയതായി ആരോപണം. വാള്‍ട്ട് സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ട്രംപിന്റെ അഭിഭാഷകന്‍ നടിക്ക് 1,3000 ഡോളര്‍ നല്‍കിയെന്നാണ് ആരോപണം. അഭിഭാഷകനായ മൈക്കില്‍ കോഹനാണ് നടിയായ സ്റ്റിഫിനെ ക്ലിഫോര്‍ഡിന് കൈക്കുലി നല്‍കിയത്.

ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത് എന്നാണ് വിവരം. അതേസമയം ഡോണള്‍ഡ് ട്രംപും അഭിഭാഷകന്‍ കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് നടിയുമായി ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2011 മുതല്‍ തന്നെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

Top