ആദ്യം കുടുംബം, പിന്നെ രാജ്യ സേവനം; അണികളോടുള്ള രജനീകാന്തിന്റെ ഉപദേശം വൈറലാകുന്നു

rejanikanth

ചെന്നൈ: തമിഴ് രാഷ്ട്രീയ പ്രവേശനത്തിനു ശേഷം രജനികാന്ത് തന്റെ അനുയായികള്‍ക്കായി പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് രജനികാന്തി വീഡിയോ പുറത്ത് വിട്ടത്.

“രാജ്യസേവനത്തിന് ഇറങ്ങുന്നവര്‍ ആദ്യം തന്റെ കുടുംബത്തെ നോക്കണം. അതിനു ശേഷം മാത്രമേ രാജ്യത്തെ സേവിക്കാന്‍ തയാറാകാവു എന്നാണ് അദ്ദേഹം തന്നെ പുറത്തു വിട്ട വീഡിയോവില്‍ പറയുന്നത്. ഒരുമിച്ചു നിന്നാല്‍ തമിഴ്‌നാടിനെ അഴിമതി രഹിതമായ നല്ലൊരു നാടാക്കി മാറ്റാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനവാരത്തിലാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം നടത്തിയത്. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന തമിഴ്‌നാടിനെ രക്ഷിക്കുകയെന്നതാണ് തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Top