വിപണിയില്‍ കീഴടക്കാന്‍ ഷവോമിയുടെ ‘റെഡ്മി നോട്ട് 5’ ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്

ന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഷവോമിയുടെ റെഡ്മി നോട്ട് 5 ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഷവോമിയുടെ മറ്റു ഫോണുകളെല്ലാം തന്നെ വിപണി കീഴടക്കി കഴിഞ്ഞിരുന്നു.

നോട്ട് 5ന് 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 5 എം.പി മുന്‍ക്യാമറയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

5.5 ഇഞ്ച് 1080 ഐ.പി.എസ് സ്‌ക്രീന്‍, 3790 എം.എ.എച്ച് ബാറ്ററി, 7.5 എം.എം വലിപ്പം, ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 630 പ്രൊസസര്‍ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

എന്നാല്‍ കമ്പനി ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Top